മുംബൈ : മഹാരാഷ്ട്ര നിയമസഭയിൽ വികാരഭരിതമായ രംഗങ്ങളാണ് ഇന്ന് അരങ്ങേറിയത്. മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന രാഷ്ട്രീയ നേതാവുമായ അജിത് പവാറിനെ എല്ലാ പാർട്ടികളിലെ നേതാക്കളും ഒരുമിച്ച് ആദരാഞ്ജലി അർപ്പിച്ചു . രാഷ്ട്രീയ ഭിന്നതകൾ മാറ്റിനിർത്തി പ്രകടമായ ഐക്യം സഭയിൽ ശ്രദ്ധേയമായി.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി എകനാഥ് ഷിന്ദെ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവർ പവാറിന്റെ ദീർഘകാല രാഷ്ട്രീയ ജീവിതവും ഭരണപരമായ കഴിവും അനുസ്മരിച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ അദ്ദേഹം വഹിച്ചു വഹിച്ച പങ്ക് നിർണായകമാണെന്ന് നേതാക്കൾ പറഞ്ഞു.
നിയമസഭയിൽ വർഷങ്ങളായി സജീവ സാന്നിധ്യമായിരുന്ന പവാറിന്റെ പ്രവർത്തനങ്ങൾ പലർക്കും പ്രചോദനമായിരുന്നുവെന്ന് അംഗങ്ങൾ വ്യക്തമാക്കി. ചിലരുടെ പ്രസംഗങ്ങൾ വികാരം നിറഞ്ഞതായിരുന്നു.
രാഷ്ട്രീയ വേദിയിൽ അപൂർവമായി മാത്രം കാണുന്ന ഐക്യവും പരസ്പര ബഹുമാനവും നിറഞ്ഞ ഈ വിടവാങ്ങൽ മഹാരാഷ്ട്ര നിയമസഭയുടെ ശ്രദ്ധേയമായ നിമിഷമായി മാറി.