ജിതേന്ദ്രയ്ക്ക് ‘ധർമ്മവീര ആനന്ദ് ദിഗെ’ പുരസ്കാരം; താനെയിൽ 900 കിടക്കകളുള്ള വൻ സർക്കാർ ആശുപത്രി നിർമാണം ഉടൻ തുടങ്ങുമെന്ന് മന്ത്രിയുടെ പ്രഖ്യാപനം

by admin

താനെ: ബോളിവുഡ് താരം ജിതേന്ദ്ര ‘ധർമ്മവീര ആനന്ദ് ദിഘേ ലൈഫ്‌ടൈം അച്ചീവ്മെന്റ് അവാർഡ്’ ഏറ്റുവാങ്ങി. താനെയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. സിനിമാരംഗത്തെ അദ്ദേഹത്തിന്റെ ദീർഘകാല സംഭാവനകൾക്ക് നൽകിയ ആദരമാണിത്.

ശിവസേന നേതാവായിരുന്ന ആനന്ദ് ദിഗെയുടെ സ്മരണയ്ക്കായാണ് ഈ പുരസ്കാരം നൽകുന്നത്.

ചടങ്ങിൽ പങ്കെടുത്ത മഹാരാഷ്ട്ര ആരോഗ്യമന്ത്രി പ്രകാശ് അഭിത്കർ , താനെയിൽ 900 കിടക്കകളുള്ള സംസ്ഥാനത്തിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു.

ആധുനിക സൗകര്യങ്ങളോടെ ഉടൻ നിർമ്മാണം പുരോഗമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പുരസ്കാരം സ്വീകരിച്ച ജിതേന്ദ്ര, താനെയിലെ ജനങ്ങളുടെ സ്നേഹത്തിനും ആദരത്തിനും നന്ദി രേഖപ്പെടുത്തി. ഈ അംഗീകാരം തന്റെ കലാജീവിതത്തിലെ അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു

You may also like