102
മുംബൈ: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി താനെ ജില്ലയിലെ ഡോംബിവിലിയിൽ 9,111 സ്ത്രീകളും വിദ്യാർത്ഥിനികളും ഒരുമിച്ച് ലെസിം നൃത്തം അവതരിപ്പിച്ച് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി.
ഡോംബിവിലിയിലെ ശ്രീ സന്ത് സാവളാരം സ്പോർട്സ് കോംപ്ലക്സിൽ നടന്ന പരിപാടിയിൽ ഏകദേശം അഞ്ച് മിനിറ്റ് നീണ്ടുനിന്ന ലെസിം നൃത്തപ്രകടനമാണ് റെക്കോർഡായി രേഖപ്പെടുത്തിയത്.
ഇതിന് മുമ്പ് സാംഗ്ലിയിൽ 7,338 പേർ ചേർന്ന് നടത്തിയ ലെസിം നൃത്തമായിരുന്നു ലോക റെക്കോർഡ്. ഡോംബിവിലിയിലെ പരിപാടിയോടെ ആ നേട്ടം മറികടന്നു.
ഡോംബിവിലികർ എക് സംസ്കൃതിക് പരിഭാറും കല്യാൺ താലൂക്ക് ഫിസിക്കൽ എജ്യുക്കേഷൻ കമ്മിറ്റിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രതിനിധികൾ സ്ഥലത്തെത്തി നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചു.