101
നവിമുംബൈ :നവിമുംബൈ മലയാളികൾക്ക് ആരോഗ്യപരിചരണത്തിന് കൈത്താങ്ങായി ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് സൗജന്യ തൈറോയ്ഡ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെയ്മ മഹാരാഷ്ട്രയും തൈറോകെയറും സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്.
മാർച്ച് 29 ഞായറാഴ്ച രാവിലെ 8 മണി മുതൽ വാശി ഗുരുസെന്ററിന്റെ ആസ്ഥാനമായ സെക്ടർ 10ലെ റെയിൻബോ സൊസൈറ്റി (F2/D2) യിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. എല്ലാ മലയാളികൾക്കും പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
സൗജന്യ രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ (9869253770), കൗൺസിൽ അംഗം അഡ്വ. എൻ.വി. രാജൻ (9969229799), ഫെയ്മ പ്രതിനിധി ബാലൻ പണിക്കർ (9322265976) എന്നിവരെ ബന്ധപ്പെടാമെന്ന് അറിയിച്ചു.