അവസാനഘട്ട പരിശോധനകൾ പൂർത്തിയായി; ദീർഘ ഇടവേളക്ക് ശേഷം മോണോറെയിൽ വീണ്ടും സജ്ജം, യാത്രക്കാർക്ക് ആശ്വാസം

by admin

മുംബൈ: ദീർഘകാലമായി സർവീസ് നിർത്തിവെച്ചിരുന്ന മുംബൈ മോനോ റെയിൽ വീണ്ടും പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു. അവസാനഘട്ട സുരക്ഷാ അനുമതി ലഭിക്കാനായി കാത്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

സാങ്കേതിക പരിശോധനകളും പരീക്ഷണ ഓട്ടങ്ങളും പൂർത്തിയായ സാഹചര്യത്തിൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന അന്തിമ വിലയിരുത്തലാണ് ഇപ്പോൾ നടക്കുന്നത്. അനുമതി ലഭിക്കുന്നതോടെ സാധാരണ സർവീസ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.

നഗര ഗതാഗത സൗകര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന മോണോറെയിൽ വീണ്ടും പ്രവർത്തനം തുടങ്ങുന്നതോടെ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് ആശ്വാസമാകുമെന്ന് അധികൃതർ വിലയിരുത്തുന്നു. സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സുരക്ഷാ അനുമതി ലഭിച്ചതിനു ശേഷം പ്രഖ്യാപിക്കും.

You may also like