ഇക്കോസ്റ്റാർ ബിസിനസ്സ് എസ്.എം.ഇ കോൺക്ലേവ് 2026 മെയ് 16-ന് നടക്കും

by WhatsUp Mumbai

മുംബൈ : ഇന്ത്യയിലെ എസ്‌എംഇ മേഖലയുടെയും മൂലധന വിപണിയുടെയും ഭാവിയെ ആസ്പദമാക്കി സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ബിസിനസ് സംഗമങ്ങളിലൊന്നായി മാറുകയാണ് 
ഇക്കോസ്റ്റാർ ബിസ്നസ്സ് എസ്സ്. എം. ഇ കോൺക്ലേവ് 2026. 
മെയ് 16 ന് ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് 7.00 വരെ ബി.എസ് ഇ ഇൻ്റർനാഷണൽ കൺവെൻഷൻ ഹാളിൽ നടക്കുന്ന കോൺക്ലേവ് ഡോ: മോഹൻജി ഉദ്ഘാടനം ചെയ്യും. ക്യാപിറ്റൽ മാർക്കറ്റ്, ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ്, കൺസൾട്ടൻസി, എന്റർപ്രൈസ് ഡെവലപ്മെന്റ്, ഫിനാൻഷ്യൽ സർവീസുകൾ എന്നീ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ ആർ.ബി.ഐ ഡയക്ടർ സതീഷ് മറാത്തെ മുഖ്യ അതിഥി ആയിരിക്കും. 

മൂലധന വിപണി പ്രവേശനത്തിലൂടെ ചെറുകിട ഇടത്തരം സംരംഭങ്ങളെ ഭാവിയിലെ ശക്തമായ കോർപ്പറേറ്റ് മാതൃയാക്കി മാറ്റുക എന്ന പ്രമേയത്തെ ആസ്പദമാക്കി നടക്കുന്ന ഈ കോൺക്ലേവ്, ഇന്ത്യയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി പ്രൊഫഷണലൈസേഷൻ, തന്ത്രപ്രധാന ധനസമാഹരണം, ഇക്വിറ്റി പങ്കാളിത്തം, മൂലധന വിപണിയിലെ പ്രവേശനം എന്നിവയിലൂടെ വളർച്ചാ സാധ്യതകളെക്കുറിച്ച് ബോധവൽക്കരണം സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എസ്‌.എം ഇ ഉടമകൾ, മർച്ചന്റ് ബാങ്കർമാർ, നിക്ഷേപകർ, കൺസൾട്ടന്റുമാർ, നയരൂപീകരണ വിദഗ്ധർ, ധനകാര്യ മേഖലാ പ്രതിനിധികൾ, കോർപ്പറേറ്റ് എക്സിക്യൂട്ടിവുകൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. 

സംരംഭങ്ങളുടെ വളർച്ചയും ഭാവി സാധ്യതകളും,, ഉടമസ്ഥരുടെ പ്രാഗൽഭ്യം എന്നിവയുടെ അടിസ്ഥാനത്തിൽ കച്ചവട  സ്ഥാപനങ്ങളുടെ  യഥാർത്ഥ മൂല്യം കണ്ടെത്തൽ, കോർപ്പറേറ്റ് ഗവർണൻസ്, റിസ്‌ക് മാനേജ്മെന്റ്, അതിവേഗ വളർച്ചയ്ക്കുള്ള മൂലധന സമാഹരണം, പ്രത്യേകിച്ച് പ്രതിരോധ മേഖലയുൾപ്പെടെയുള്ള ‘സൺറൈസ് സെക്ടറുകളിലെ’ അവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകളും കോൺക്ലേവിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. അതിൻ്റെ ഭാഗമായി എസ്‌ എം ഇ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന സംവിധാനത്തെ കുറിച്ചും മൂലധന വിപണിയിലെ അനുകൂല അന്തരീക്ഷത്തെ കുറച്ചും ചർച്ചകൾ നടക്കും. 

മൂന്ന് വർഷത്തെ ബിസിനസ് പ്രവർത്തനവും രണ്ട് വർഷത്തെ ലാഭപ്രവർത്തനവും ഉള്ള എസ്‌.എം ഇകൾക്ക് ബി എസ്സ് ഇ  പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്യാനും തുടർന്ന് നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ച് മെയിൻ ബോർഡിലേക്ക് മാറാനും കഴിയുന്ന രീതികളെക്കുറിച്ച് വിദഗ്ധർ വിശദീകരിക്കുന്നതാണ്. ഇക്വിറ്റി ലിസ്റ്റിംഗ് വഴി വായ്പകളിലുള്ള ആശ്രയം കുറയ്ക്കുക, ബിസിനസ് സുതാര്യത വർധിപ്പിക്കുക, ബ്രാൻഡ് വിശ്വാസ്യത ശക്തിപ്പെടുത്തുക, കോർപ്പറേറ്റ് ഗവർണൻസ് മെച്ചപ്പെടുത്തുക, ദീർഘകാല വളർച്ചാ മൂലധനം സമാഹരിക്കുക എന്നിവ എങ്ങനെ സാധ്യമാകുമെന്നതിനെ കുറിച്ച് വിദഗ്ദർ ചർച്ച ചെയ്യും.

ഇന്ത്യയിലെ എസ്‌ എം ഇ മേഖലയിലെ അവബോധക്കുറവ് എന്ന വലിയ വെല്ലുവിളിയെയും കോൺക്ലേവ് ഗൗരവത്തോടെ ചർച്ച ചെയ്യും. ഇന്ത്യയിൽ 65,000-ത്തിലധികം എസ്‌എംഇകൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയുള്ളവയായിരിക്കുമ്പോഴും നിലവിൽ 800-ൽ താഴെ കമ്പനികൾ മാത്രമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. 

പങ്കെടുക്കാൻ താല്പര്യമുള്ളവർക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക 9029643659 / 8828828355
ബന്ധപ്പെടുക.

You may also like