ഭക്തിയുടെ നിറവിൽ ഐരോളി അയ്യപ്പക്ഷേത്രം; രണ്ടുദിവസം നീളുന്ന ആത്മീയ ആഘോഷം

by WhatsUp Mumbai

നവി മുംബൈ: ഐരോളി അയ്യപ്പ ക്ഷേത്രം സന്നിധിയിൽ ഭക്തിപൂർണമായ വിവിധ ആരാധനാചടങ്ങുകൾ മാർച്ച് 21, 22 തീയതികളിൽ നടക്കും. ശ്രീ അയ്യപ്പ സേവാ സമിതി, ഐരോളിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ആത്മീയാന്തരീക്ഷം നിറഞ്ഞ ചടങ്ങുകളായിരിക്കും ഇവയെന്ന് സംഘാടകർ അറിയിച്ചു.

മാർച്ച് 21 (ശനി) വൈകുന്നേരം ദീപാരാധനയോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് രാത്രി 7.30 മുതൽ ഭജന ആരംഭിക്കുകയും, 8.45-ന് കൂട്ടപ്രാർത്ഥന നടത്തുകയും ചെയ്യും. ഭക്തജനങ്ങൾക്ക് അന്നദാനവും ഒരുക്കിയിട്ടുണ്ട്

മാർച്ച് 22 (ഞായർ) രാവിലെ 10 മണി മുതൽ സമ്പൂർണ്ണ നാരായണീയ പാരായണം നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് പ്രസാദമായി അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. ഭക്തിപൂർണ്ണമായ അന്തരീക്ഷത്തിൽ നടക്കുന്ന ഈ ചടങ്ങുകളിൽ വലിയ തോതിൽ ഭക്തർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

കൂടാതെ, എല്ലാ മലയാള മാസങ്ങളുടെയും ആദ്യ ഞായറാഴ്ചകളിൽ ക്ഷേത്രത്തിൽ നാരായണീയ പാരായണം പതിവായി നടത്തുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

You may also like