219
മുംബൈ: അജിത് പവാറിന്റെ ഫ്ലൈറ്റ് അപകട മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എൻസിപി നേതാവ് രോഹിത് പവാർ ഗുരുതര സംശയങ്ങൾ ഉയർത്തി. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ പറക്കൽ രേഖകളിൽ ഏകദേശം 3000 മണിക്കൂറുകളുടെ വ്യത്യാസമുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
രേഖകളിൽ കാണുന്ന പറക്കൽ സമയവും യഥാർത്ഥ സമയവും തമ്മിൽ വലിയ പൊരുത്തക്കേടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും മണിക്കൂറുകൾ എങ്ങനെ രേഖകളിൽ നിന്ന് കാണാതായതെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുതാര്യമായ അന്വേഷണം നടത്തി മുഴുവൻ വിവരങ്ങളും പുറത്തുവിടണമെന്ന് രോഹിത് പവാർ ആവശ്യപ്പെട്ടു.