വിനോദസഞ്ചാരികൾക്ക് ഷോക്ക്: കാൻഹേരി ഗുഹകളിലേക്കുള്ള ബസ് നിരക്ക് അഞ്ചിരട്ടിയായി

by admin

മുംബൈയിലെ സഞ്ജയ്‌ ഗാന്ധി നാഷണൽ പാർക്ക്‌ പ്രദേശത്തെ ചരിത്രപ്രസിദ്ധമായ കാൻഹെരി ഗുഹകൾ സന്ദർശിക്കാൻ പാർക്കിനുള്ളിൽ ഓടുന്ന ഇ-ബസിന്റെ നിരക്ക് 100 ആയി വർധിപ്പിച്ചു. മുമ്പ് ഈ യാത്രയ്ക്ക് 15 മുതൽ 20 വരെയായിരുന്നു
ഈടാക്കിയിരുന്നത്.നിരക്ക് കുത്തനെ ഉയർന്നതോടെ സന്ദർശകർ കടുത്ത അസുന്തുഷ്ടി രേഖപ്പെടുത്തി.

കുടുംബവുമായി എത്തുന്നവർക്ക് ഇപ്പോൾ യാത്രാചെലവ് ഗണ്യമായി കൂടിയെന്നാണ് പരാതി. ഒരാൾക്ക് 100 എന്ന നിരക്കിൽ നാല് പേരടങ്ങുന്ന കുടുംബത്തിന് യാത്രയ്ക്കു മാത്രം 400 ചെലവാകുന്നു എന്നതാണ് പലരുടെയും ആശങ്ക.

മുമ്പ് Brihanmumbai Electric Supply and Transport (BEST) ബസുകളാണ് പാർക്കിനുള്ളിൽ സർവീസ് നടത്തിയിരുന്നത്. കോടതി നിർദേശത്തെ തുടർന്ന് ആ സർവീസ് നിർത്തിവെച്ചതോടെ പാർക്ക് ഭരണകൂടം ഇ-ബസ് സംവിധാനം ആരംഭിച്ചത്.

നിരക്ക് വർധനവ് പ്രവർത്തനച്ചെലവും പരിപാലനച്ചെലവും പരിഗണിച്ചാണെന്ന് അധികൃതർ വിശദീകരിച്ചിട്ടുണ്ടെങ്കിലും, സാധാരണ വിനോദസഞ്ചാരികൾക്ക് ഇത് വലിയ ഭാരമാണെന്ന അഭിപ്രായമാണ് ഉയരുന്നത്.

മുംബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കാൻഹേരി ഗുഹകളിലേക്കുള്ള സന്ദർശകരുടെ എണ്ണം ഇതോടെ കുറയുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.

You may also like