സുനേത്ര പവാറിന് വെല്ലുവിളി;ഉപ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ആകാശ് മൊറെ രംഗത്ത്

by WhatsUp Mumbai

പുണെ: ബാരാമതി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം കടുപ്പത്തിലേക്ക്. കോൺഗ്രസ് സ്ഥാനാർത്ഥിയായി ആകാശ് മൊറെയെ പ്രഖ്യാപിച്ചതോടെ സുനേത്ര പവാറിനെതിരെ നേരിട്ടുള്ള മത്സരം ഉറപ്പായി. ഇതോടെ എതിരില്ലാത്ത തിരഞ്ഞെടുപ്പെന്ന സാധ്യതകൾക്ക് പൂർണവിരാമമായി.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായ ബാരാമതിയിൽ ഇതുവരെ എതിരില്ലാത്ത വിജയം പ്രതീക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് അപ്രതീക്ഷിത നീക്കം നടത്തിയത്. ആകാശ് മൊറെയെ രംഗത്തിറക്കിയത് പോരാട്ടത്തിന് പുതിയ രാഷ്ട്രീയ ഭാവം നൽകി.

എൻസിപി നേതാവ് അജിത് പവാറിന്റെ ഭാര്യയായ സുനേത്ര പവാർ മുൻനിര സ്ഥാനാർത്ഥിയായിരിക്കെ, കോൺഗ്രസിന്റെ തീരുമാനം പ്രതിപക്ഷ ഏകോപനത്തിലും രാഷ്ട്രീയ തന്ത്രങ്ങളിലും മാറ്റം വരുത്തുമെന്ന വിലയിരുത്തലും ഉയരുന്നു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാരാമതി മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് വേദിയൊരുങ്ങിയിരിക്കുകയാണ്. ഇരു പക്ഷങ്ങളും വിജയം ലക്ഷ്യമിട്ട് ശക്തമായ പ്രചാരണത്തിനൊരുങ്ങുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.

You may also like