107
മുംബൈ : കുരാർ ഗുരുശാരദാ മഹേശ്വര ക്ഷേത്രത്തിലെ 14-ാമത് പ്രതിഷ്ഠാ വാർഷികാഘോഷങ്ങൾക്ക് കൊടിയേറ്റത്തോടെ തുടക്കമായി. വിവിധ പൂജാചടങ്ങുകളോടുകൂടിയ ആഘോഷങ്ങൾ ഇന്ന് (ഞായർ) സമാപിക്കും.
ഇന്ന് പുലർച്ചെ 5.30ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു.തുടർന്ന് 7.30ന് സമൂഹ മഹാമൃത്യുഞ്ജയ ഹോമവും 8.30ന് നവകം പഞ്ചഗവ്യവും നടക്കും. ഇതിനു ശേഷം കലശാഭിഷേകവും 10.30ന് ഉച്ചപൂജയും നടത്തും.
രാവിലെ 11ന് ഡോ. ശ്യാമ വിശ്വംഭരൻ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 1ന് മഹാപ്രസാദ വിതരണം ഉണ്ടായിരിക്കും. വൈകീട്ട് 5.30ന് ഘോഷയാത്രയും രാത്രി 8 ന് ദീപാരാധനയും നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9920437595.