മുംബൈ: മുൻ മുംബൈ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മിഷണർ വെള്ളോടി ബാലചന്ദ്രൻ രചിച്ച ആത്മകഥ ‘എന്നും പ്രിയപ്പെട്ട മുംബൈ’ മുംബൈ കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
സംഘാടക സമിതി കൺവീനർ മധു നമ്പ്യാർ പ്രാർത്ഥനാഗാനത്തോടെ ചടങ്ങിന് തുടക്കം കുറിച്ച് സ്വാഗതം ആശംസിച്ചു. പി. ആർ. കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുംബൈയിലെ പ്രമുഖ സാഹിത്യകാരനും കഥാകൃത്തുമായ സി. പി. കൃഷ്ണകുമാർ പുസ്തകം പ്രകാശനം ചെയ്തു. ആദ്യപ്രതി ബോംബെ കേരളീയ സമാജം സെക്രട്ടറിയും വിശാല കേരളം പത്രാധിപരുമായ എ. ആർ. ദേവദാസിന് നൽകി.
സാഹിത്യകാരൻ കെ. രാജൻ പുസ്തകപരിചയം നടത്തി. പി. ആർ. കൃഷ്ണൻ, ഉണ്ണി മേനോൻ, സി. പി. കൃഷ്ണകുമാർ, എ. ആർ. ദേവദാസ്, ഇന്ത്യ ടുഡേ എക്സിക്യൂട്ടീവ് എഡിറ്റർ എം. ജി. അരുൺ എന്നിവർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
ശ്രീപ്രസാദ് വടക്കേപ്പാട് , സത്യനാഥൻ, ലിനോദ് വർഗീസ്, മനോജ് മുണ്ടയാട്, ഹരിലാൽ, ക്യാപ്റ്റൻ ദേവദാസ്, രാഗലയ വിജയകുമാർ, സച്ചിൻ മേനോൻ, കളത്തൂർ വിനയൻ, ജയരാമൻ, വിജയ മേനോൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് പുസ്തകത്തിന്റെ രചയിതാവ് വെള്ളോടി ബാലചന്ദ്രൻ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ പങ്കെടുത്ത സാഹിത്യ-സാംസ്കാരിക പ്രവർത്തകരോടും സുഹൃത്തുക്കളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
പ്രേംരാജ് നമ്പ്യാർ ചടങ്ങുകൾ നിയന്ത്രിച്ചു. സംഘാടക സമിതിക്കുവേണ്ടി സി. എച്ച്. ഗോപാലകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.

മുംബൈയുമായുള്ള തന്റെ ദീർഘകാല ബന്ധവും നഗരജീവിതത്തിലെ അനുഭവങ്ങളും ഓർമ്മകളും ഔദ്യോഗിക ജീവിതത്തിലെ വിവിധ അധ്യായങ്ങളും അടയാളപ്പെടുത്തുന്ന കൃതിയാണ് ‘എന്നും പ്രിയപ്പെട്ട മുംബൈ’.