മഹാസമാധി ആചരണം: ഗുരുസ്മരണയിൽ മഹാനഗരം

by WhatsUp Mumbai

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ 99 -തു ഗുരുദേവ മഹാസമാധി ദിനാചരണം മന്ദിരസമിതി ആസ്ഥാനത്തും   യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിവിധ പൂജാ പരിപാടികളോടെയും അന്നദാനത്തോടെയും ഭക്തിനിർഭരമായി ആചരിച്ചു .
സമിതി ആസ്ഥാനമായ  ചെമ്പൂരിലെ ഗുരുമന്ദിരത്തിൽ
രാവിലെ 6 .30  നു നടന്ന പ്രഭാത പൂജയോടെ  സമാധി ആചാരണത്തിനു തുടക്കം കുറിച്ചു. 10  നു ദീപാർപ്പണം, തുടർന്ന്  ഗുരുപൂജ,  അഖണ്ഡ നാമജപം, ശാന്തി ഹവനം, ഗുരു പുഷ്പാഞ്ജലി, പുഷ്പകലശാഭിഷേകം, ഗുരുസ്തവം, ദൈവദശകാലാപനം,  3.20 നു  മഹാജ്യോതി ദർശനം, 3.30 നു  സമാധിഗാനം, സമർപ്പണം, മഹാപ്രസാദം എന്നിവ നടന്നു.

ഗുരുദേവഗിരിയിൽ  രാവിലെ  നടന്ന ഗണപതി ഹോമത്തോടെ മഹാസമാധി ആചാരണത്തിനു തുടക്കം കുറിച്ചു. 7 നു  ഗുരുപൂജ, 9 മുതൽ  അഖണ്ഡനാമ ജപം.  ഗുരുദേവകൃതി, ഗുരുഭാഗവത പാരായണം.
ഉച്ചകഴിഞ്ഞു 3 നു അഖണ്ഡനാജപ സമർപ്പണം, സമൂഹ പ്രാർഥന, തുടർന്ന് കുസുമകലശം എഴുന്നുള്ളിക്കൽ, സമാധി പൂജ, പുഷ്‌പാഭിഷേകം, സമാധി പ്രാർഥന, പ്രസാദ വിതരണം എന്നിവ നടന്നു.  രാവിലെ മുതൽ ഗുരുസന്നിധിയിൽ നെയ്‌ വിളക്ക് അർച്ചനയും ഉണ്ടായിരുന്നു. പൂജാ ചടങ്ങുകളിൽ നിരവധി ഗുരുഭക്തർ പങ്കെടുത്തു.

 

You may also like