166
തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. ഇത് യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും മുൻ എൽ.ഡി.എഫ് സർക്കാരിന്റെ മാതൃകയിൽ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ലോക കേരളസഭയുടെ ആറാമത് പതിപ്പിലേക്ക് സർക്കാർ തുകയൊന്നും വകയിരുത്തിയിട്ടില്ല.
അതേസമയം, പ്രവാസി ക്ഷേമ പദ്ധതികൾക്കാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രിയുടെ ഓഫീസ്, ലോക കേരളസഭ സെക്രട്ടറിയേറ്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾക്കും നോർക്ക വഴിയുള്ള ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്കും പ്രവാസി പദ്ധതികൾ നടപ്പിലാക്കുന്നതിനായുമാണ് നിലവിൽ ഫണ്ട് അനുവദിച്ചിട്ടുള്ളതെന്നും അറിയിച്ചു.