ശ്രീനാരായണ ഗുരുദർശനങ്ങളെക്കുറിച്ചുള്ള ഏകദിന സെമിനാറുമായി ശ്രീനാരായണ മന്ദിരസമിതി സാംസ്‌കാരിക വിഭാഗം

by WhatsUp Mumbai

മുംബയ്: ശ്രീനാരായണ മന്ദിരസമിതി സാംസ്‌കാരിക വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 27 നു ഞായറാഴ്ച സെമിനാർ സംഘടിപ്പിക്കുന്നു. ശ്രീനാരായണ ഗുരുദർശനത്തിലൂടെ ഒരു പഠന യാത്ര എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ഏകദിന സെമിനാർ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സമിതിയുടെ ചെമ്പൂർ എഡ്യൂക്കേഷൻ കോംപ്ളക്‌സിലെ സെമിനാർ ഹാളിലാണ് നടക്കുകയെന്ന് സാംസ്കാരിക വിഭാഗം കൺവീനർ കെ. ഷൺമുഖൻ, സെക്രട്ടറി കെ. രാധാകൃഷ്ണ പണിക്കർ എന്നിവർ അറിയിച്ചു. സുപ്രീം കോടതിയുടെ കീഴിലുള്ള
നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ മുൻ ഡയറക്ടറായ പ്രൊഫ. ഡോ. മോഹൻ ഗോപാൽ “ശ്രീനാരായണ ഗുരുവും ഇന്ത്യൻ ഭരണഘടനയും” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കും. ഉച്ചകഴിഞ്ഞ് 2 മുതൽ സെൻ്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് ,കാലടി എസ്. എസ്.യു.എസ്.  സ്ഥാപക കോർഡിനേറ്ററും ഇംഗ്ലീഷ് വിഭാഗം അസോസ്സിയേറ്റ് പ്രൊഫസറുമായ ഡോ. അജയ് എസ്. ശേഖർ “ശ്രീനാരായണ ഗുരുവും ശ്രീ ബുദ്ധനും ” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കും. തുടർന്ന് ചർച്ച. എസ്.എൻ. ട്രസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പലും നാക്ക് പീർ ടീം അംഗവുമായ പ്രൊഫ. ഡോ. ഷേർളി പി. ആനന്ദ് മോഡറേറ്റർ ആയിരിക്കും. താൽപര്യമുള്ള എല്ലാവർക്കും സെമിനാറിൽ പങ്കെടുക്കാമെന്ന് സമിതി ജന. സെകട്ടറി ഒ.കെ. പ്രസാദ് അറിയിച്ചു. ഫോൺ: 98692 53770,  93266 65797

You may also like