8
മുംബൈ: ഐരോളി അയ്യപ്പക്ഷേത്ര സന്നിധിയിൽ സെപ്റ്റംബർ 19, 20 തീയതികളിൽ വിവിധ ഭക്തിനിർഭരമായ ചടങ്ങുകളും വഴിപാടുകളും സംഘടിപ്പിക്കുന്നു. ശനി, ഞായർ ദിവസങ്ങളിലായി ഭജന, കൂട്ടപ്രാർത്ഥന, സമ്പൂർണ്ണ നാരായണീയ പാരായണം, അന്നദാനം എന്നിവ നടക്കും.
സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ദീപാരാധനയോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് 7.30 മുതൽ ഭജനയും അതിനുശേഷം കൂട്ടപ്രാർത്ഥനയും ഭക്തജനങ്ങൾക്കായി അന്നദാനവും ഉണ്ടായിരിക്കും.
സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 10 മണി മുതൽ ക്ഷേത്രസന്നിധിയിൽ സമ്പൂർണ്ണ നാരായണീയ പാരായണവും നടക്കും. ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9820232687 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.