മീരാ റോഡ്: മലയാള ഭാഷ പ്രചാരണ സംഘം മീരാ–ഭയന്ദർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷമായ ‘കേരളീയം 2026’ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. 2026 നവംബർ 1 ഞായറാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 3.00 വരെ മീരാ റോഡ് ഈസ്റ്റിലെ ഗാനസാമ്രാജ്ഞി ലതാ മങ്കേഷ്‌കർ ഹാളിലാണ് ആഘോഷങ്ങൾ നടക്കുന്നത്.
കേരളത്തിന്റെ ഭാഷയും സംസ്കാരവും പൈതൃകവും കലകളും ജീവിതമൂല്യങ്ങളും പരിചയപ്പെടുത്തുന്ന രീതിയിലാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. മീരാ–ഭയന്ദറിലെയും മുംബൈയിലെയും താനെയിലെയും മലയാളി സമൂഹത്തോടൊപ്പം വിവിധ ഭാഷക്കാരും സാംസ്കാരിക സഹോദരങ്ങളും ആഘോഷത്തിൽ പങ്കാളികളാകും.
തെയ്യം, തോറ്റം, കോൽക്കളി, നാടൻ മാപ്പിളപ്പാട്ട്, കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, കളരിപ്പയറ്റ്, പഞ്ചവാദ്യം, ചെണ്ടമേളം, തിരുവാതിരക്കളി, ഒപ്പന, മാർഗംകളി തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളുടെ ഓർമ്മകൾ ഉണർത്തുന്ന സാംസ്കാരിക കൂട്ടായ്മയായിരിക്കും ഇത്. വരുംതലമുറകൾക്ക് പൈതൃകം കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 99878 53966, 99696 08881, 99694 01804, 98690 07757. സാജി ഐ പി (9820226711), പ്രവീൺ നായർ (9769015575), കെ വി കുഞ്ഞികൃഷ്ണൻ (9969608881), ശ്രീകല നമ്പ്യാർ (9969401804), വിനോദ് നായർ (9987853966) എന്നിവരുമായും ബന്ധപ്പെടാവുന്നതാണ്.