പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ വസായിയിൽ ഗോപൂജ നടത്തി

by WhatsUp Mumbai

വസായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയാറാം ജന്മദിനത്തോടനുബന്ധിച്ച് സെപ്തംബർ 17 ന് വസായിയിൽ ഗോപൂജ നടത്തി. വസായ് ഇസ്റ്റ് വസായ് ഫാട്ടയിലുള്ള ശ്രീ ഹനുമാൻ ലക്ഷ്മി ധാം ഗോശാലയിലാണ് ഗോപൂജ നടത്തിയത്.

ആശ്രമം മഠാധിപതി സദാനന്ദ് ബെൻ മഹാരാജ് സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു ചടങ്ങിൽ വേണു ജി പിള്ള, സുകുമാർ വി, അമർ ദാസ് നായർ തുടങ്ങി നിരവധി ബിജെപി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാനും ബിജെപി കേരളഘടകം കൺവീനറുമായ കെ.ബി ഉത്തംകുമാർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ വെച്ച് ആശ്രമത്തിലെ അന്തേവാസികളായ വിദ്യാർത്ഥികൾക്ക് നോട്ടുബുക്ക് വിതരണവും മധുരപലഹാര വിതരണവും നടന്നു

You may also like