കാലാവസ്ഥാ വ്യതിയാനം : നൂറ്റാണ്ടിന്റെ അവസാനത്തോടെ മുംബൈ കടലെടുക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്

by WhatsUp Mumbai

മുംബൈ: ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം സമുദ്രനിരപ്പ് ഉയരുന്നത് മുംബൈ നഗരത്തിന് കനത്ത ഭീഷണിയാകുന്നതായി ഐക്യരാഷ്ട്രസഭയുടെ (UN) മുന്നറിയിപ്പ്. സമുദ്രനിരപ്പിലുണ്ടാകുന്ന വർധനവ് കാരണം മുംബൈ നഗരം ശാശ്വതമായ വെള്ളപ്പൊക്ക ഭീഷണിയിലാണെന്ന് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട പുതിയ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

യുഎൻ വികസന പ്രോഗ്രാമും (UNDP) ക്ലൈമറ്റ് സെൻട്രലും സംയുക്തമായി പുറത്തുവിട്ട ‘ഹ്യൂമൻ ക്ലൈമറ്റ് ഹൊറൈസൺസ്’ ഡാറ്റാ പ്ലാറ്റ്‌ഫോമിലാണ് ഈ വിവരങ്ങളുള്ളത്. ഹരിതഗൃഹ വാതക പുറന്തള്ളൽ ശക്തമായി തുടർന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തിലെ പ്രധാന തീരദേശ നഗരങ്ങൾ കടുത്ത വെള്ളപ്പൊക്ക ഭീഷണി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മുംബൈക്ക് പുറമെ കൊൽക്കത്ത, ചെന്നൈ, സൂറത്ത് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളും ഈ ഭീഷണിയിലാണ്.

2100-ഓടെ മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളിൽ ക്രമാനുഗതമായി വെള്ളം കയറാനും കടലാക്രമണം രൂക്ഷമാകാനും സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥാ വ്യതിയാനം തടയാൻ ആഗോളതലത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തീരദേശ നഗരങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തൽ.

You may also like