കല്യാൺ-മുർബാദ് റോഡിൽ വാഹന അപകടം ; എസ്‌ടിബസും എസ്‌യുവിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു

by WhatsUp Mumbai

മുംബൈയ്ക്ക് സമീപം കല്യാൺ-മുർബാദ് റോഡിൽ എസ്‌യുവിയും മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് (എസ്.ടി) ബസും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. അതിശക്തമായ ഇടിയിൽ എസ്‌യുവി പൂർണമായും തകർന്ന നിലയിലായിരുന്നു.

എസ്‌യുവിയിൽ യാത്ര ചെയ്തിരുന്ന നാലുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു എന്നാണ് പൊലീസ് അറിയിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന ചില യാത്രക്കാർക്കും നിസാര പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

അപകടത്തെ തുടർന്ന് കല്യാൺ-മുർബാദ് റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ തകർന്ന വാഹനങ്ങൾ പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് റോഡിൽ നിന്ന് മാറ്റിയത്.

അമിതവേഗവും വാഹനനിയന്ത്രണം നഷ്ടപ്പെട്ടതുമാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

You may also like