നവീകരണത്തിന് പിന്നാലെ കുമ്പാഭിഷേകം; ശ്രീ ശങ്കര മഠം ഭക്തിനിർഭരമായി

by WhatsUp Mumbai

മുംബൈ: മാട്ടുങ്ക ശ്രീ ശങ്കര മഠത്തിൽ കാഞ്ചി ശങ്കരാചാര്യരുടെ നേതൃത്വത്തിൽ കുമ്പാഭിഷേക ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടന്നു. വേദമന്ത്രങ്ങളുടെ മുഴക്കത്തിനിടെ നടന്ന വിശേഷ പൂജകൾ ചടങ്ങുകൾ ശ്രദ്ധേയമായി.

കാഞ്ചി കാമകോടി പീഠത്തിന്റെ ആചാര്യരുടെ സാന്നിധ്യം ചടങ്ങിനെ കൂടുതൽ ശ്രദ്ധേയമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ഭക്തജനങ്ങൾ പങ്കെടുത്തതോടെ മഠപരിസരം മുഴുവൻ ഭക്തിനിർഭരമായ അന്തരീക്ഷമായി മാറി.

മഠത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതിനെ തുടർന്ന് ആചാരാനുസൃതമായ ചടങ്ങുകളോടെയാണ് കുമ്പാഭിഷേകം നടത്തിയത്. എല്ലാ ക്രമങ്ങളും പരമ്പരാഗത രീതിയിൽ നിർവഹിച്ചതായി സംഘാടകർ അറിയിച്ചു.

ചടങ്ങിനോടനുബന്ധിച്ച് പ്രത്യേക പൂജകളും പ്രസാദ വിതരണവും നടന്നു. ഭക്തരുടെ വലിയ തിരക്കാണ് മാട്ടുങ്കയിൽ അനുഭവപ്പെട്ടത്.

You may also like