63
മുംബൈ: ഛത്രപതി ശിവജി മഹാരാജ് ജയന്തിയോടനുബന്ധിച്ച് പശ്ചിമ റെയിൽവേ 15 അധിക ലോക്കൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു.
യാത്രക്കാരുടെ വർധിച്ച തിരക്ക് നിയന്ത്രിക്കുന്നതിനായി 12 എസി ലോക്കലുകളും 3 നോൺ-എസി ലോക്കലുകളും ഉൾപ്പെടുത്തി.
ജയന്തി ദിനത്തിൽ നഗരത്തിൽ നടക്കുന്ന ആഘോഷങ്ങളെ തുടർന്നുണ്ടാകുന്ന തിരക്ക് കണക്കിലെടുത്താണ് തീരുമാനം.
പ്രധാന തിരക്കുസമയങ്ങളിലാണ് അധിക സർവീസുകൾ ഓടിക്കുക.
സമയക്രമം പരിശോധിച്ച് യാത്ര ക്രമീകരിക്കണമെന്ന് റെയിൽവേ അധികൃതർ നിർദേശിച്ചു. അധിക സർവീസുകൾ യാത്രക്കാർക്ക് വലിയ ആശ്വാസമാകും എന്നാണ് വിലയിരുത്തൽ.