മുംബൈ: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പൻവേൽ–കർജത് റെയിൽപാത പദ്ധതി നിർമാണത്തിന്റെ അവസാനഘട്ടത്തിലേക്ക് കടന്നു. മുംബൈ ഉപനഗര മേഖലയിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം ഉൾപ്പെടുന്ന പ്രധാന പദ്ധതിയാണിത്.
പദ്ധതിയുടെ ഭാഗമായി മലനിരകൾ കടന്നുപോകുന്ന ഭാഗങ്ങളിൽ തുരങ്കനിർമാണം പൂർത്തിയാവുകയാണ്. പാലങ്ങളും പാതകളും വേഗത്തിൽ സജ്ജമാക്കുന്നു. ആധുനിക പാത സംവിധാനം ഉപയോഗിച്ചാണ് ട്രാക്ക് ഒരുക്കുന്നത്. കൂടുതൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന രീതിയിലാണ് പണികൾ പുരോഗമിക്കുന്നത്.
പൻവേൽ മുതൽ കർജത് വരെ ഇപ്പോൾ നേരിട്ടുള്ള ഉപനഗര റെയിൽ ബന്ധമില്ലാത്തതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്. പുതിയ പാത പ്രവർത്തനം ആരംഭിച്ചാൽ യാത്രാസമയം ഗണ്യമായി കുറയും. നവി മുംബൈയുടെയും റായ്ഗഡ് ജില്ലയുടെയും ഗതാഗത സൗകര്യം മെച്ചപ്പെടും.
മുംബൈ ഉപനഗര റെയിൽ ശൃംഖലയുടെ വികസനത്തിൽ നിർണായക ഘട്ടമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.