123
മുംബൈ: ഹോളി ആഘോഷത്തിനിടെ മുംബൈയിൽ ഉണ്ടായ സംഘർഷത്തിൽ 18 വയസ്സുകാരൻ കൊല്ലപ്പെട്ടു. വഡാല ട്രക്ക് ടെർമിനസ് പ്രദേശത്ത് നിറം തേക്കുന്നതിനെച്ചൊല്ലിയ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹോളി ആഘോഷത്തിനിടെ ഉണ്ടായ അപകടങ്ങളിലും സംഘർഷങ്ങളിലും 32 പേർക്ക് പരുക്കേറ്റു. ഇവരെ സയൺ, കെഇഎം, നായർ, കൂപ്പർ തുടങ്ങിയ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.