48
നവിമുംബൈ : കൈരളി സി.ബി.ഡിയുടെ നേതൃത്വത്തിൽ വിപുലമായ കേരള പിറവി ദിനാഘോഷം സംഘടിപ്പിക്കുന്നു.
നവംബർ 1 ഞായറാഴ്ച വൈകിട്ട് 4:30 മുതൽ 6:30 വരെയാണ് പരിപാടികൾ നടക്കുന്നത്. നവി മുംബൈ ബേലാപ്പൂരിലെ സി.ബി.ഡി. ഹാളിലാണ് ആഘോഷപരിപാടികൾ അരങ്ങേറുന്നത്. പ്രശസ്ത സംഗീത സംവിധായകനും ഗായകനും പ്രഭാഷകനുമായ ഇ. പി. സജീവൻ പരിപാടികൾക്ക് നേതൃത്വം നൽകും.
ചടങ്ങിൽ കൈരളി സി.ബി.ഡി. പ്രസിഡന്റ് ജി. കോമളൻ അധ്യക്ഷ പ്രസംഗം നിർവഹിക്കും. സെക്രട്ടറി ഇ. രാംദാസൻ സ്വാഗത പ്രസംഗവും ട്രഷറർ ബിനു പാപ്പച്ചൻ കൃതജ്ഞതയും രേഖപ്പെടുത്തും.
കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ സാംസ്കാരിക സന്ധ്യയിലേക്ക് ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി കൈരളി സി.ബി.ഡി. പ്രസിഡന്റ് ജി. കോമളൻ അറിയിച്ചു.