വാഷി എപിഎംസിയിൽ ഡ്രൈ ഫ്രൂട്ട്സ് വിലയിൽ വൻ കുതിപ്പ്;ഡ്രൈ ഫ്രൂട്ട്സ് വില 600 രൂപ വരെ വർധിച്ചു

by admin

മുംബൈ: വരാനിരിക്കുന്ന ദീപാവലി ആഘോഷങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ ചെലവേറിയതാകുന്നു. മഹാരാഷ്ട്രയിലെ വാഷി എപിഎംസി മാർക്കറ്റിൽ ഉണങ്ങിയ ഫലങ്ങളുടെ (ഡ്രൈ ഫ്രൂട്ട്സ്) വിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കിലോഗ്രാമിന് 600 രൂപ വരെയാണ് വിവിധതരം ഡ്രൈ ഫ്രൂട്ട്സുകൾക്ക് വില വർധിച്ചിരിക്കുന്നത്.

കമ്പോളത്തിലെ പുതിയ വിലക്കയറ്റം സാധാരണക്കാരുടെ ദീപാവലി ബജറ്റിനെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉത്സവ സീസണിൽ സമ്മാനങ്ങളായും മറ്റും ഡ്രൈ ഫ്രൂട്ട്സിന് ആവശ്യക്കാർ ഏറെയുള്ള സമയത്താണ് ഈ വിലക്കയറ്റം ഉണ്ടായിരിക്കുന്നത്.

You may also like