8
മുംബൈ: വിരാറിലെ ഫ്ലാറ്റിൽ മൂന്ന് സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. അഴുകിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി പൊലീസിന്റെ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുകയാണ്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.