മുംബൈയിൽ ആദ്യത്തെ ന്യൂക്ലിയർ സയൻസ് സ്കൂൾ; എച്ച്എസ്എൻസി സർവകലാശാലയിൽ തുടക്കമായി

by admin

മുംബൈ: രാജ്യത്തിന്റെ അണുശക്തി തലസ്ഥാനമായ മുംബൈയിൽ ആദ്യത്തെ ന്യൂക്ലിയർ സയൻസ് സ്കൂൾ പ്രവർത്തനമാരംഭിച്ചു. എച്ച്എസ്എൻസി സർവകലാശാലയുടെ (HSNC University) വോർളി കാമ്പസിൽ നടന്ന ഇന്ത്യൻ ന്യൂക്ലിയർ സൊസൈറ്റി സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടവിലാണ് പുതിയ സ്കൂളിന്റെ തുടക്കം കുറിച്ചത്.

ബിഎസ്‌സി, എംഎസ്‌സി കോഴ്സുകളാണ് ഈ സ്കൂളിന്റെ കീഴിൽ ഘട്ടങ്ങളായി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. നഗരത്തിലെ ബാർക്ക് (BARC), ആണവോർജ്ജ വകുപ്പ് (Department of Atomic Energy), ആണവോർജ്ജ നിയന്ത്രണ ബോർഡ് (Atomic Energy Regulatory Board) തുടങ്ങിയ വിവിധ ആണവ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനാണ് പുതിയ സ്കൂൾ ലക്ഷ്യമിടുന്നത്. കൂടാതെ അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസി (IAEA) പോലെയുള്ള ആഗോള സംഘടനകളുമായി സഹകരണത്തിന് ശ്രമിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

You may also like