8
മുംബൈ: വാഹനാപകടങ്ങളിൽ ഞെട്ടിക്കുന്ന കണക്കുകളുമായി സാമ്പത്തിക തലസ്ഥാനം. കഴിഞ്ഞ ഒൻപത് മാസത്തിനിടെ മുംബൈയിൽ റോഡപകടങ്ങളിൽപ്പെട്ട് 260 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. നഗരത്തിലെ റോഡ് സുരക്ഷയും ഗതാഗത നിയമലംഘനങ്ങളും വീണ്ടും സജീവ ചർച്ചയാക്കുന്നതാണ് പുറത്തുവന്ന ഈ വിവരങ്ങൾ.
അമിതവേഗതയും ശ്രദ്ധയില്ലാത്ത ഡ്രൈവിംഗുമാണ് പല അപകടങ്ങൾക്കും കാരണമാകുന്നത്. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ് അപകടങ്ങളിൽപ്പെടുന്നത് ഏറെയും. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കർശന നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് അധികൃതർ.