ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ കേരള പിറവി ആഘോഷം നവംബർ 1-ന് കോപ്പർഖൈർണെയിൽ

by admin

നവി മുംബൈ : നവി മുംബൈ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിപുലമായ കേരള പിറവി ആഘോഷം സംഘടിപ്പിക്കുന്നു. 2026 നവംബർ 1 ഞായറാഴ്ച രാവിലെ 10 മണിക്ക് കോപ്പർഖൈർണെയിലെ ന്യൂ ബോംബെ കൾച്ചറൽ സെന്റർ സമാജം ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

പ്രശസ്ത ഗാനരചയിതാവ് ഇ. പി. സജീവൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മലയാള സിനിമയിലെ ക്ലാസിക് ഗാനങ്ങളിലൂടെയുള്ള ഗാനസന്ധ്യയും ഇ. പി. സജീവൻ അവതരിപ്പിക്കും. NBCC പ്രസിഡന്റ് ഷിനി ചന്ദ്രബോസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി മനോജ് മാളവിക സ്വാഗതം ആശംസിക്കും. സാംസ്കാരിക വിഭാഗം കൺവീനർ ബാബു എം.പി. നന്ദി രേഖപ്പെടുത്തും.

ആഘോഷത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രമുഖരെ ചടങ്ങിൽ ആദരിക്കും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പി. ആർ. കൃഷ്ണൻ (എഴുത്തുകാരൻ, സാമൂഹ്യപ്രവർത്തകൻ), ശ്രീമതി. ലീലാ സർക്കാർ (ബംഗാളി സാഹിത്യ വിവർത്തക) എന്നിവർക്ക് സമ്മാനിക്കും. നോവലിസ്റ്റ് ബാലകൃഷ്ണൻ, ബിസിനസ്സ് എക്സലൻസി അവാർഡ് നേടിയ വ്യവസായിയും കാരുണ്യ പ്രവർത്തകനുമായ എം. കെ. നവാസ് എന്നിവരെയും ചടങ്ങിൽ ആദരിക്കും. മലയാള തനിമയേകിയ ഗാനങ്ങളും നൃത്ത ആവിഷ്ക്കാരങ്ങളും പരിപാടികൾക്ക് മാറ്റുകൂട്ടും.

You may also like