ബോളിവുഡ് താരം ഇമ്രാൻ ഖാന് ആശ്വാസം; ബുധനാഴ്ച രാജ്യം വിടേണ്ടി വരില്ല

by WhatsUp Mumbai

മുംബൈ : നടൻ ഇമ്രാൻ ഖാന് ബോംബെ ഹൈക്കോടതിയുടെ ഇടക്കാല ആശ്വാസം. ബുധനാഴ്ചയ്ക്കകം രാജ്യം വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുംബൈ പൊലീസ് നൽകിയ നോട്ടീസിനെതിരെ നടൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നിർണായക നടപടി.

ഒക്ടോബർ 28 ബുധനാഴ്ചയ്ക്കകം രാജ്യം വിടാനായിരുന്നു മുംബൈ പൊലീസിന്റെ ഉത്തരവ്. ഇതിനെതിരെയാണ് ഇമ്രാൻ ഖാൻ കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി, ഹർജിയിൻമേലുള്ള വാദം നവംബർ രണ്ടാം തീയതി തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു. കോടതി നടപടികൾ അവസാനിക്കുന്നത് വരെ നടന് ഇന്ത്യയിൽ തുടരാമെന്നിരിക്കെ, ബുധനാഴ്ച അദ്ദേഹത്തിന് രാജ്യം വിട്ടുപോകേണ്ടി വരില്ല.

You may also like