ഐഐടി ബോംബെയിലെ വിദ്യാർത്ഥിയുടെ മരണം: സാഹിൽ വാകോഡെയുടെ മാതാപിതാക്കളെയും വിദ്യാർത്ഥികളെയും കസ്റ്റഡിയിലെടുത്തു; സമരപ്പന്തൽ പൊളിച്ചുമാറ്റി

by WhatsUp Mumbai

മുംബൈ: ഐഐടി ബോംബെയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിദ്യാർത്ഥി സാഹിൽ വാകോഡെയുടെ മാതാപിതാക്കളെയും സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. കാമ്പസിനകത്ത് പ്രധാന കവാടത്തിന് സമീപം ഒരു മാസമായി തുടർന്നു വന്ന സമരപ്പന്തൽ പൊലീസ് പൊളിച്ചുമാറ്റുകയും ചെയ്തു.

സെപ്റ്റംബർ 18-ന് മരണപ്പെട്ട മകന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയതായിരുന്നു മാതാപിതാക്കളായ രവീന്ദ്ര വാകോഡെയും സോനാലി വാകോഡെയും. തുടർന്ന് സാഹിലിന്റെ പിതാവ് ഇൻസ്റ്റിറ്റ്യൂട്ട് രജിസ്ട്രാർക്ക് കത്ത് നൽകുകയും ചെയ്തു. സംഭവത്തിൽ കോൺഗ്രസ് എം.പി. വർഷ ഗെയ്ക്‌വാദ് സ്ഥലത്തെത്തി മാതാപിതാക്കളെ സന്ദർശിച്ചിരുന്നു.

എന്നാൽ ഇവർ മടങ്ങിയതിന് പിന്നാലെ സമര സ്ഥലത്തുണ്ടായിരുന്ന മാതാപിതാക്കളെയും 16 വിദ്യാർത്ഥികളെയും പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള വിദ്യാർത്ഥി activists-കളെ മോചിപ്പിക്കാതെ സമരസ്ഥലത്തുനിന്ന് മാറില്ലെന്ന് രവീന്ദ്ര വാകോഡെ വ്യക്തമാക്കിയതിനെ തുടർന്നാണ് മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്തത്. തുടർന്ന് സമരപ്പന്തൽ പൂർണ്ണമായും തകർത്തു കളയുകയും ചെയ്തു.

You may also like