മുംബൈ: മഹാരാഷ്ട്രയിൽ ഇനിമുതൽ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉൾപ്പെടെയുള്ള മസാലപ്പൊടികൾ കവറുകളിലാക്കി അടച്ചുപൂട്ടി മാത്രമേ വിൽക്കാൻ പാടുള്ളൂ എന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ തുക്കാറാം മുൺഡെ ഉത്തരവിട്ടു. തുറന്നു വെച്ച് അളന്നു വിൽക്കുന്ന രീതിക്ക് (Loose spices) സംസ്ഥാനത്ത് പൂർണ്ണ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഭക്ഷണസാധനങ്ങളിലെ മായം ചേർക്കൽ തടയുന്നതിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് നിർണ്ണായക നീക്കം. ഉൽപ്പാദന കേന്ദ്രങ്ങളിൽ വെച്ച് തന്നെ കൃത്യമായി പാക്ക് ചെയ്ത് മുദ്രവെച്ച മസാലപ്പൊടികൾ മാത്രമേ വിതരണം ചെയ്യാനോ വിൽക്കാനോ പാടുള്ളൂ. നിർമ്മാതാക്കൾ, മൊത്ത-ചില്ലറ വ്യാപാരികൾ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ, വാണിജ്യ അടുക്കളകൾ (Commercial kitchens) എന്നിവർക്കെല്ലാം ഈ നിർദ്ദേശം ബാധകമാണ്.
ഇനി പാക്കറ്റിൽ മാത്രം: തുറന്നുവെച്ച മസാലപ്പൊടികളുടെ വിൽപ്പന നിരോധിച്ച് തുക്കാറാം മുൺഡെ; നിയമലംഘകർക്ക് പൂട്ടുവീഴും
മുംബൈ: മഹാരാഷ്ട്രയിൽ ഇനിമുതൽ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉൾപ്പെടെയുള്ള മസാലപ്പൊടികൾ കവറുകളിലാക്കി അടച്ചുപൂട്ടി മാത്രമേ വിൽക്കാൻ പാടുള്ളൂ എന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ തുക്കാറാം മുൺഡെ ഉത്തരവിട്ടു. തുറന്നു വെച്ച് അളന്നു വിൽക്കുന്ന രീതിക്ക് (Loose spices) സംസ്ഥാനത്ത് പൂർണ്ണ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഭക്ഷണസാധനങ്ങളിലെ മായം ചേർക്കൽ തടയുന്നതിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് നിർണ്ണായക നീക്കം. ഉൽപ്പാദന കേന്ദ്രങ്ങളിൽ വെച്ച് തന്നെ കൃത്യമായി പാക്ക് ചെയ്ത് മുദ്രവെച്ച മസാലപ്പൊടികൾ മാത്രമേ വിതരണം ചെയ്യാനോ വിൽക്കാനോ പാടുള്ളൂ. നിർമ്മാതാക്കൾ, മൊത്ത-ചില്ലറ വ്യാപാരികൾ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ, വാണിജ്യ അടുക്കളകൾ (Commercial kitchens) എന്നിവർക്കെല്ലാം ഈ നിർദ്ദേശം ബാധകമാണ്.
ലേബലിംഗ്, ശുചിത്വ മാനദണ്ഡങ്ങൾ എന്നിവ കർശനമായി പാലിക്കണമെന്നും ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് നിർബന്ധമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ, ഉൽപ്പന്നങ്ങൾ കണ്ടുകെട്ടൽ, ലൈസൻസ് റദ്ദാക്കൽ, സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കും.