കമ്പനി മേധാവിയെന്ന വ്യാജേന ജീവനക്കാരിൽ നിന്ന് 62 ലക്ഷം രൂപ തട്ടിയെടുത്തു: മലയാളി നവിമുംബൈ സൈബർ പോലീസിന്റെ പിടിയിൽ

by WhatsUp Mumbai

നവി മുംബൈ: കമ്പനി മേധാവിയെന്ന രീതിയിൽ വ്യാജ വാട്‌സാപ്പ് സന്ദേശമയച്ച് ജീവനക്കാരിൽ നിന്ന് 62 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മലയാളി പിടിയിൽ. തട്ടിപ്പിനായി കമ്പനി ഉടമയാണെന്ന വ്യാജേന ആൾമാറാട്ടം നടത്തിയ കണ്ണൂർ സ്വദേശിയെ നവി മുംബൈ സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്.ഷമീർ ടിപിയാണ് അറസ്റ്റിലായത്. കമ്പനിയുടെ ഉടമസ്ഥനാണെന്ന് വിശ്വസിപ്പിച്ച് ജീവനക്കാരെ കബളിപ്പിച്ച് ഇയാൾ തന്റെ അക്കൗണ്ടിലേക്ക് പണം മാറ്റാൻ പ്രേരിപ്പിക്കുകയായിരുന്നു. 2026 ഓഗസ്റ്റ് 19നും 31നും ഇടയിലാണ് ഈ തട്ടിപ്പ് അരങ്ങേറിയത്.

സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, പണമിടപാടുകൾ പിന്തുടർന്ന് പ്രതിയെ കണ്ടെത്തുകയുമായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

You may also like