വർളി മണ്ഡലത്തിൽ മാത്രം 24,000 വ്യാജ വോട്ടർമാർ; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി ആദിത്യ താക്കറെ

by WhatsUp Mumbai

മുംബൈ: വോട്ടർപട്ടിക തയാറാക്കിയതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ. വർളി മണ്ഡലത്തിൽ മാത്രം 24,000 വ്യാജ വോട്ടർമാരെ കണ്ടെത്തിയെന്നും മുംബൈയിലുടനീളം 5 ലക്ഷത്തോളം വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് അപ്രത്യക്ഷമായെന്നും ആദിത്യ താക്കറെ ആരോപിച്ചു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

10×10 വിസ്തീർണ്ണമുള്ള ഒറ്റ മുറിയുടെ വിലാസത്തിൽ ആയിരക്കണക്കിന് വോട്ടർമാരെയാണ് ചേർത്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി 17 ലക്ഷം ആളുകളുടെ പട്ടിക ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. എന്നാൽ എസ്ഐആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) പ്രക്രിയയ്ക്ക് ശേഷം 1,91,643 വോട്ടർമാർ മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടത്. ഈ കണക്കുകളിലെ വലിയ തഫാവിതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് ആദിത്യ താക്കറെ ആവശ്യപ്പെട്ടു.

മാഹിമിൽ പൗരത്വം തെളിയിക്കാൻ 900-ഓളം വോട്ടർമാർക്ക് നോട്ടീസ് ലഭിച്ചതായും ആദിത്യ താക്കറെ ചൂണ്ടിക്കാട്ടി. ജീവിച്ചിരിക്കുന്ന ചില വ്യക്തികളെ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് വോട്ട് മോഷണവും തിരഞ്ഞെടുപ്പ് തട്ടിപ്പും നടക്കുകയാണെന്നും ഇതിന് മറുപടിയായി ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാർ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You may also like