ലോക്നഗരി മലയാളി അസോസിയേഷൻ (LMA) സംഘടിപ്പിച്ച ‘LMA ഓണം 2026’ ആഘോഷം അംബർനാഥ് ഈസ്റ്റിലെ റോട്ടറി ക്ലബ് ഹാളിൽ നടന്നു. സെപ്റ്റംബർ 20ന് രാവിലെ 10 മണിക്ക് ആരംഭിച്ച ചടങ്ങിൽ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച നൃത്ത-സംഗീത പരിപാടികളും വിവിധ സാംസ്കാരിക അവതരണങ്ങളും അരങ്ങേറി. അംഗങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
LMA പ്രസിഡന്റ് ഗോപാലകൃഷ്ണൻ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി ഹൃതേഷ് കൃഷ്ണൻ ഏകോപനം നിർവഹിച്ച ചടങ്ങിൽ ട്രഷറർ സന്ദീപ്, മറ്റ് ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കാളികളായി. സാംസ്കാരിക പരിപാടികളുടെ ഏകോപനം പ്രദീപ് കടകര നിർവഹിച്ചു. കലാകാരന്മാർ, വളണ്ടിയർമാർ, സ്പോൺസർമാർ, അംഗങ്ങൾ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് ആഘോഷം സംഘടിപ്പിച്ചത്.