നവിമുംബൈ : ഗോവയിലെ കലാംഗുട്ടിൽ നടന്ന ഓൾ ഇന്ത്യ നാഷണൽ തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡലുകളാണ് ശ്രീലക്ഷ്മി കരസ്ഥമാക്കിയത്. അണ്ടർ 17 ഗേൾസ് ക്യോറുഗി (Kyurogi) വിഭാഗത്തിൽ സ്വർണ്ണമെഡലും, അണ്ടർ 19 ഗേൾസ് പൂംസെ (Poomsae) വിഭാഗത്തിൽ വെള്ളി മെഡലുമാണ് സ്വന്തമാക്കിയത്. വാശി ക്രെസ്റ്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് (ICSE) വിദ്യാർഥിനിയാണ്.
ദേശീയ തലത്തിലെ നേട്ടത്തിന് പുറമെ, സെപ്റ്റംബർ 7, 8 തീയതികളിൽ മഹാരാഷ്ട്രയിലെ ജൽഗാവിൽ നടന്ന സി.ഐ.എസ്.ഇ (CISE) റീജിയണൽ തായ്ക്വോണ്ടോ മത്സരത്തിലും ശ്രീലക്ഷ്മി തൻ്റെ മികവ് തെളിയിച്ചിരുന്നു. അണ്ടർ 17 ഗേൾസ് ക്യോറുഗി വിഭാഗത്തിലാണ് താരം വെള്ളി മെഡൽ നേടിയത്.

കോപ്പർഖൈർനെ ന്യൂ ബോംബെ കൾച്ചറൽ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിക്ടർ അക്കാദമിയിൽ കമൽ ഷാംബർക്കറുടെ പരിശീലനത്തിന് കീഴിലാണ് ശ്രീലക്ഷ്മി തായ്ക്വോണ്ടോ അഭ്യസിക്കുന്നത്. കോപ്പർഖൈർനെ നിവാസികളായ മോഹൻദാസിന്റെയും രാജലക്ഷ്മി മോഹൻദാസിന്റെയും മകളാണ്.