​എസ്എൻഡിപി യോഗം മുംബൈ താനെ യൂണിയൻ അവലോകന യോഗം ഞായറാഴ്ച ഘാട്ട്കോപ്പറിൽ

by WhatsUp Mumbai

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യൂണിയൻ, ശാഖായോഗം, വനിതാസംഘം യൂണിയൻ, വൈദിക സമിതി, യൂത്ത് മൂവ്മെന്റ് എന്നിവയുടെയും മുൻ യൂണിയൻ-ശാഖാ ഭാരവാഹികളുടെയും അംഗങ്ങളുടെയും സംയുക്ത യോഗം ഒക്ടോബർ 04 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഘാട്ട്കോപ്പറിലെ യൂണിയൻ ആസ്ഥാനത്ത് നടക്കും.

യൂണിയൻ പ്രസിഡന്റ് എം.ബിജു കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ഗുരുപൂജ, സ്വാഗതം, ജയന്തി-ഓണാഘോഷ അവലോകനം, സംഘടനാ വിഷയങ്ങൾ എന്നിവയാണ് പ്രധാന അജണ്ടയെന്ന് യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ.മോഹൻ അറിയിച്ചു.

You may also like