നവിമുംബൈയിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭവും ശ്രീവിദ്യ പൂജയും; ഗുരുദേവഗിരിയിൽ ഒരുക്കങ്ങൾ പൂർത്തിയായി

by WhatsUp Mumbai

നവിമുംബൈ: വിജയദശമി ദിനമായ ഒക്ടോബർ 21-ാം തീയതി നെരൂൾ ഗുരുദേവഗിരിയിൽ വിദ്യാരംഭവും ശ്രീവിദ്യാ പൂജയും നടക്കും. ശ്രീനാരായണ മന്ദിരസമിതിയുടെ നെരൂളിലെ ഗുരുദേവഗിരി അന്തർദേശീയ പഠനകേന്ദ്രത്തിന്റെ പൂമുഖത്ത് പ്രത്യേകം തയ്യാറാക്കുന്ന സരസ്വതീ മണ്ഡപത്തിലാണ് ചടങ്ങുകൾ നടക്കുക.

രാവിലെ ഗുരുപൂജയ്ക്കും ഉഷഃപൂജയ്ക്കും ശേഷം 7.30-ന് പൂജ എടുപ്പ് നടക്കും. തുടർന്ന് 8.30 മുതൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രം മേൽശാന്തി കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകും. ഇതിനുപുറമേ, രാവിലെ 10.30 മുതൽ ശ്രീവിദ്യാ പൂജയും ഉണ്ടായിരിക്കുന്നതാണ്.

കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കായി കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. താല്പര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

7304085880
​9892045445
​8369312803
​9820165311

You may also like