മുംബൈ: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധ സമരത്തിൽ പങ്കെടുത്തതിന് പിന്നാലെ പ്രമുഖ ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് ഒക്ടോബർ 28-നകം ഇന്ത്യ വിടാൻ നിർദ്ദേശം. വിദേശ പൗരത്വമുള്ള വ്യക്തി വിദേശ നിയമങ്ങൾ (Foreigners Act) ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ പൊലീസും ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസും (FRRO) നോട്ടീസ് അയച്ചിരിക്കുന്നത്.
ഒക്ടോബർ 10-ന് മുംബൈയിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിൽ ഇമ്രാൻ ഖാൻ പങ്കെടുക്കുകയും തുടർന്ന് പൊലീസിന്റെ കസ്റ്റഡിയിലാവുകയും ചെയ്തിരുന്നു. അമേരിക്കൻ പൗരത്വമുള്ള ഇമ്രാൻ ഖാൻ, ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുത്തത് വിദേശി നിയമങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ബിജെപി നേതാവ് കിരിത് സോമയ്യ ഗാംദേവി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ആർആർഒ അന്വേഷണം നടത്തുകയും ഒക്ടോബർ 28-നകം രാജ്യം വിടണമെന്ന് കാട്ടി നടന് നോട്ടിസ് നൽകുകയും ചെയ്തത്. ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ അനന്തരവനാണ് ഇമ്രാൻ ഖാൻ.