442
മഹാഡ്: കൊട്ടേശ്വരി ക്ഷേത്ര സന്നിധിയിൽ മഹാഡ് മലയാളി സമാജം വനിതകളുടെ ദാണ്ടിയ നൃത്തച്ചുവടുകൾ മറാത്തികൾക്കിടയിൽ കൗതുകമുണർത്തി. കഴിഞ്ഞ 12-ാം തിങ്കളാഴ്ച കൊട്ടേശ്വരി ക്ഷേത്ര ഭരണസമിതിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മലയാളി മങ്കമാർ ഇവിടെ ദാണ്ടിയ നൃത്തം അവതരിപ്പിച്ചത്.

സമാജത്തിലെ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും മെമ്പർമാരുടെയും പൂർണ്ണമായ സഹകരണത്തോടെയാണ് മഹാദിലെ മലയാളി വനിതകൾ ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.
അതേസമയം പരിപാടി പ്രദേശവാസികളായ മറാത്തി ജനതയ്ക്ക് ഏറെ ആവേശകരമായ അനുഭവമായി മാറി.