നവരാത്രി മഹോത്സവം: താനെ ശ്രീ കൊടുങ്ങല്ലൂർ അമ്മ ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകൾക്ക് തുടക്കം

by WhatsUp Mumbai

താനെ : മാൻപാഡ ശ്രീ കൊടുങ്ങല്ലൂർ അമ്മ ക്ഷേത്രത്തിൽ (ശ്രീ ഭദ്രകാളി ക്ഷേത്രം) ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് ഒക്ടോബർ 11-ന് തുടക്കമായി. വിശേഷാൽ പൂജകൾ, ഹോമം, ലളിതാസഹസ്രനാമ അർച്ചന, ദേവി മാഹാത്മ്യം എന്നിവയോടുകൂടിയാണ് ചടങ്ങുകൾ നടക്കുന്നത്. ഒക്ടോബർ 21 വരെയാണ് ഉത്സവം നീണ്ടുനിൽക്കുന്നത്.  

ഉത്സവത്തോടനുബന്ധിച്ച് ഒക്ടോബർ 19 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ പ്രത്യേക പൂജാ ചടങ്ങുകൾ ഉണ്ടായിരിക്കുന്നതാണ്. ദിവസവും രാവിലെ 5.30-ന് ഗണപതി ഹോമവും, 6.30-ന് വിദ്യാമന്ത്ര അർച്ചനയും, 8-ന് ശ്രീ ലളിതാസഹസ്രനാമ അർച്ചനയും നടക്കും. വൈകുന്നേരം 5.30-ന് നടതുറക്കലും, 6.30-ന് ദീപാരാധനയും ചുറ്റുവിളക്കും, 7-ന് ഭഗവതി സേവയും, 8-ന് അത്താഴ പൂജയും ക്രമീകരിച്ചിരിക്കുന്നു.  

ഒക്ടോബർ 19-ന് ദുർഗ്ഗാഷ്ടമി പ്രമാണിച്ച് രാവിലെ 7.30-ന് ഉഷ പൂജയും പ്രത്യേക പൂജയും, 10-ന് ഉച്ചപൂജയും, വൈകുന്നേരം 6.30-ന് ദീപാരാധനയും ചുറ്റുവിളക്കും, രാത്രി 8.30-ന് മഹാഗുരുതിയും നടക്കും. ഒക്ടോബർ 20-ന് മഹാനവമി ദിനത്തിൽ രാവിലെ 7.30-ന് ഉഷ പൂജയും പ്രത്യേക പൂജയും, 8.30-ന് ആചാര്യ കൃഷ്ണപ്രിയയുടെ നേതൃത്വത്തിൽ ദേവി മാഹാത്മ്യവും സൗന്ദര്യ ലഹരി പാരായണവും, 10-ന് ഉച്ചപൂജയും ഉണ്ടായിരിക്കും.  

ഒക്ടോബർ 21-ന് വിജയദശമി ദിനത്തിൽ രാവിലെ 7.30-ന് ഉഷ പൂജയും പ്രത്യേക പൂജയും, 8-ന് വിദ്യാമന്ത്ര ഹോമവും, 9-ന് വിദ്യാരംഭവും, 10-ന് ഉച്ചപൂജയും നടക്കും. സമൂഹ വിദ്യാമന്ത്ര ഹോമത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ രാവിലെ 7.30-ന് തന്നെ ക്ഷേത്രത്തിൽ എത്തിച്ചേരേണ്ടതാണ്.  

കൂടുതൽ വിവരങ്ങൾക്കും വഴിപാടുകൾക്കുമായി 9920232262, 8104482161 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You may also like