ഗായിക അഞ്ജലി നായർക്ക് വസായ് മലയാളി സമൂഹത്തിന്റെ ആദരം; അനുമോദന ചടങ്ങും സംഗീത സന്ധ്യയും ഇന്ന്

by WhatsUp Mumbai

വസായ്: ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ച യുവ ഗായികയും വസായ് ഫൈൻ ആർട്സ് കുടുംബാംഗവുമായ അഞ്ജലി നായരെ വസായ് മലയാളി സമൂഹം ആദരിക്കുന്നു. അഞ്ജലിയുടെ ഈ മികച്ച നേട്ടത്തെ അനുമോദിക്കുന്നതിനായി വസായ് ഫൈൻ ആർട്സ് സൊസൈറ്റി, ബസീൻ കേരള സമാജം, കേരള സമാജം വസായ് ഈസ്റ്റ് എന്നിവർ സംയുക്തമായി പ്രത്യേക അനുമോദന ചടങ്ങ് സംഘടിപ്പിക്കുന്നു.

2026 ഒക്ടോബർ 17 ശനിയാഴ്ച വൈകുന്നേരം 4.00 മണി മുതൽ ബി.കെ.എസ്. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങ് നടക്കുന്നത്. അനുമോദന ചടങ്ങിനു ശേഷം വസായ് ഫൈൻ ആർട്സ് കുടുംബത്തിലെ ഗായകർ അവതരിപ്പിക്കുന്ന  സംഗീത പരിപാടിയും ഉണ്ടായിരിക്കും.

അഞ്ജലിയുടെ ഈ നേട്ടം വസായിലെ മുഴുവൻ മലയാളി സമൂഹത്തിനും വലിയ അഭിമാനമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. സംഗീത പ്രേമികളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കാളികളാകണമെന്ന് ഭാരവാഹികളായ പ്രദീപ് പങ്കൻ (പ്രസിഡന്റ്, വസായ് ഫൈൻ ആർട്സ് സൊസൈറ്റി), ഗിരീഷ് നായർ (സെക്രട്ടറി, വസായ് ഫൈൻ ആർട്സ് സൊസൈറ്റി), പി. വി. കെ. നമ്പ്യാർ (പ്രസിഡന്റ്, ബസീൻ കേരള സമാജം), വിദ്യാധരൻ (സെക്രട്ടറി, ബസീൻ കേരള സമാജം), കെ. ആർ. രവി (പ്രസിഡന്റ്, കേരള സമാജം വസായ് ഈസ്റ്റ്), സുഭാഷ്‌കുമാർ ടി. എം. (സെക്രട്ടറി, കേരള സമാജം വസായ് ഈസ്റ്റ്) എന്നിവർ  അഭ്യർത്ഥിച്ചു.

You may also like