വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് 50 വർഷത്തെ സേവനം പിന്നിടുന്ന സൂറത്ത് കേരള കലാസമിതി മലയാളികൾക്കെല്ലാം അഭിമാനമാണെന്നും,ഇക്കാര്യത്തിൽ അവരെ അഭിനന്ദിക്കുന്നുവെന്നും കേരള മുഖ്യമന്ത്രി വി. ഡി.സതീശൻ.എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ വച്ചു അക്ഷയ ദേശീയ പുരസ്കാരം സൂറത്ത് കേരള കലാസമിതിക്ക് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അക്ഷയ പ്രസിഡൻറ് പായിപ്ര രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഏകലോചനം, അകത്തേക്ക് തുറക്കുന്ന വാതിലുകൾ,ശരപുത്രി എന്നീ പുസ്തകങ്ങൾ മുഖ്യമന്ത്രി കവി ശ്രീകുമാരൻ തമ്പിക്ക് നൽകി പ്രകാശനം ചെയ്തു.പ്രഭാഷണത്തിന്റെയും പുസ്തക പ്രസിദ്ധീകരണത്തിന്റെയും അമ്പതാണ്ട് പിന്നിടുന്ന പായിപ്രയെ മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.