മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യൂണിയനിൽപെട്ട ഭയന്തർ ശാഖായോഗത്തിലെ 3815-ാം നമ്പർ വനിതാസംഘം യൂണിറ്റിന് അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് സുശീല ജയന്റെ അധ്യക്ഷതയിൽ സെപ്റ്റംബർ 27-ന് ചേർന്ന 21-ാമത് യൂണിറ്റ് വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഭാരവാഹികളായി സുശീല ജയൻ (പ്രസിഡന്റ്), അജിത ഗോപാലകൃഷ്ണൻ (വൈസ് പ്രസിഡന്റ്), ബിന്ദു ചെന്താമര (സെക്രട്ടറി), സുനിത മോഹൻകുമാർ (ഖജാൻജി) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സുനിത ഷൺമുഖം, ദീപ സുരേഷ്, ലിമോൾ ബോസ്, ശ്രീകല സതീഷ്, ജയ രഘു എന്നിവരെയും തിരഞ്ഞെടുത്തു. സുശീല സുഗതൻ, ജയശ്രീ ഗോപീകൃഷ്ണൻ, സുമ പ്രകാശ് എന്നിവരാണ് യൂണിയൻ പ്രതിനിധികൾ.
യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ബിന്ദു ചെന്താമര സ്വാഗതവും വൈസ് പ്രസിഡന്റ് സുമ പ്രകാശ് കൃതജ്ഞതയും രേഖപ്പെടുത്തി. ശാഖായോഗം സെക്രട്ടറി വി.കെ. ഗോപിനാഥൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി ശോഭന വാസുദേവൻ, വനിതാസംഘം യൂണിറ്റ് കോർഡിനേറ്റർ വിജി വേലായുധൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.