ഓണാഘോഷത്തിനൊരുങ്ങി താനെ ആസാദ് നഗർ മലയാളി സമാജം; വിജി വെങ്കടേഷ് ഉദ്ഘാടനം ചെയ്യും, ആനന്ദ് സുബ്രഹ്മണ്യന്റെ കോമഡി ഷോയും

by WhatsUp Mumbai

താനെ: ആസാദ് നഗർ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ 6 ഞായറാഴ്ച തുടക്കമായി. അന്ന് റെസിഡൻഷ്യൽ പൂക്കളമത്സരവും നടന്നിരുന്നു. 

ഒക്ടോബർ 3 ശനിയാഴ്ച വൈകുന്നേരം 5.30-ന് താനെ വെസ്റ്റിൽ കിംസ് ഹോസ്പിറ്റലിന് സമീപമുള്ള അരണ്യ ബാങ്ക്വറ്റ്സിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര നടി വിജി വെങ്കടേഷ് ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി അന്ന് വൈകുന്നേരം ആനന്ദ് സുബ്രഹ്മണ്യൻ അവതരിപ്പിക്കുന്ന ‘ദി സൂപ്പർമാനിയൻ ഷോ’ സ്റ്റാൻഡ്-അപ്പ് കോമഡി ആൻഡ് മിമിക്രി ഷോയും ഉണ്ടായിരിക്കും. തുടർന്ന് വിവിധ കലാപരിപാടികളും അത്താഴവിരുന്നും നടക്കും.

ഒക്ടോബർ 4 ഞായറാഴ്ച രാവിലെ 10 മണി മുതൽ കലാപരിപാടികൾ, സമ്മാനദാനം, ഓണസദ്യ എന്നിവ നടക്കും. പ്രവേശനം പാസ് മുഖേന മാത്രമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 95940 86470, 9820159620, 9869601252, 99206 19966 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You may also like