76
മുംബൈ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘എസ്ഐആർ’ (Special Intensive Revision) വോട്ടർ പട്ടിക പരിഷ്കരണ നടപടികളിൽ വൻ ക്രമക്കേട് ആരോപിച്ചുകൊണ്ട് ഒക്ടോബർ 4ന് മുംബൈയിൽ ജനകീയ പ്രതിഷേധ മാർച്ച് നടത്തുവാൻ എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെയും ശിവസേന യുബിറ്റി അധ്യക്ഷൻ ഉദ്ധവ് താക്കറെയും തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഒരു ശാഖ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഉപയോഗിച്ച് എസ്ഐആർ പ്രക്രിയയിലൂടെ പൗരന്മാരെ വഞ്ചിക്കുകയാണെന്നും രാജ് താക്കറെ ആരോപിച്ചു. ജനാധിപത്യം സംരക്ഷിക്കാനുള്ള ഈ പ്രക്ഷോഭത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും പങ്കാളികളാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.