407
നവി മുംബൈ: പാലക്കാട് എൻ.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ മഹാരാഷ്ട്ര ചാപ്റ്ററായ “MahaNSS” ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. നവി മുംബൈ നെരുളിലെ സഹ്യോഗ് ഹാളിലായിരുന്നു പരിപാടി.

വിവിധ കലാ സാംസ്കാരിക പരിപാടികളോടെ ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച ആഘോഷങ്ങൾ, പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ഉച്ചയ്ക്ക് 3 മണിയോടെ സമാപിച്ചു.
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന പാലക്കാട് എൻ.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജിലെ നൂറോളം പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു.