235
മുംബൈ: അനധികൃതമായി തങ്ങിയിരുന്ന രണ്ട് കുട്ടികളും നാല് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന ഏഴ് ബംഗ്ലാദേശ് പൗരന്മാരെ മുംബൈ ജുഹു പോലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം (ATC) നളസോപ്പര ഈസ്റ്റിൽ പുലർച്ചെ നടത്തിയ മിന്നൽ റെയ്ഡിൽ കസ്റ്റഡിയിലെടുത്തു.
ഔദ്യോഗിക രേഖകളില്ലാതെ രാജ്യത്തേക്ക് കടന്ന ഇവർ ബംഗ്ലാദേശിലെ ഖുൽന ജില്ലക്കാരാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇവരെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചു.