ഓണാരവം 2026: ഈസ്റ്റ് കല്യാൺ കേരള സമാജത്തിന്റെ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു

by admin

താനെ : ഈസ്റ്റ് കല്യാൺ കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷമായ “ഓണാരവം 2026” വർണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. സെപ്റ്റംബർ 27 ഞായറാഴ്ച കോൽസേവാടി മോഡൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ വച്ചാണ് പരിപാടികൾ അരങ്ങേറിയത്. രാവിലെ ഒൻപതരയോടെ നിലവിളക്ക് കൊളുത്തി ചടങ്ങുകൾക്ക് ഔദ്യോഗികമായി തുടക്കമായി.

അക്കാദമിക രംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. SSC, HSC പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മലയാളി വിദ്യാർത്ഥികൾക്ക് രാമൻ പിള്ള മെമ്മോറിയൽ അവാർഡും മാധവി നായർ മെമ്മോറിയൽ അവാർഡും സമ്മാനിച്ചു. കൂടാതെ സമാജത്തിന് തുടക്കം കുറിച്ച നാലു പേട്രൻ അംഗങ്ങളെ ചടങ്ങിൽ വച്ച് ആദരിച്ചു.

വിവിധയിനം കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം സംഘടിപ്പിച്ച വടംവലി മത്സരവും ഓണസദ്യയും ഓണാരവം 2026-ന്റെ പ്രധാന ആകർഷണങ്ങളായി.

You may also like